കൊച്ചി: ബലാത്സംഗ കേസില്‍ അന്വേഷണം നേരിടുന്നതിനിടെ നടന് വിജയ് ബാബു താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിക്കെത്തി. നേരത്തേ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു വിജയ് ബാബു. ആരോപണം വന്നതിനേത്തുടര്‍ന്ന് കേസ് അവസാനിച്ചിട്ടേ സംഘടനയിലേക്കുള്ളൂ എന്നുകാണിച്ച് ഇദ്ദേഹം രാജി നല്‍കിയിരുന്നു.
നിലവില്‍ ഇദ്ദേഹം സംഘടനയില്‍ അംഗമാണ്. അതിനാലാണ് ഇന്ന് യോഗത്തില്‍ പങ്കെടുക്കുന്നത്. പീഡനപരാതിയില്‍ അന്വേഷണം നേരിടുന്നയാള്‍ താരസംഘടനയുടെ വാര്‍ഷിക ജനറല്‍ബോഡിയില്‍ പങ്കെടുക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നേരത്തെ ഡബ്ലിയു.സി.സി അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ രം?ഗത്തുവരികയും ചെയ്തിരുന്നു. നീതി ഒരാള്‍ക്ക് മാത്രമായി ലഭിക്കുന്നു എന്ന ആശങ്ക അവര്‍ പങ്കുവെച്ചിരുന്നു.
തിങ്കളാഴ്ച മുതല്‍ ഏഴുദിവസത്തേക്ക് തുടര്‍ച്ചയായി അന്വേഷണസംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്. വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയില്‍ താരസംഘടന നടപടിയെടുത്തില്ലെന്നാരോപിച്ച് നേരത്തെ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് മാലാ പാര്‍വതി, ശ്വേതാ മേനോന്, കുക്കു പരമേശ്വരന് എന്നിവര്‍ രാജിവെച്ചിരുന്നു.