*
കിടങ്ങൂർ പാദുവ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി(23),
അമയന്നൂർ പൂതിരി പള്ളിക്കുന്ന് സ്വരജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കിടങ്ങൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
കഴിഞ്ഞ 16-ാം തിയതിയാണ് സംഭവം. ബാങ്കുകളിൽ നിന്ന് പണം എടുത്ത ശേഷം തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന പാദുവ ശൗര്യംകുഴിയിൽ ജോസഫിൻ്റെ 2.45 ലക്ഷം രൂപയാണ് പ്രതികൾ പണം കൈയിലുണ്ടെന്ന് മനസിലാക്കി പിൻ തുടർന്ന് എത്തി കവർന്നത്.
നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരും.
ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.