തിരുവഞ്ചൂർ കൊശമറ്റം കോളനിയിൽ വെള്ളം കയറി.റോഡിൽ രണ്ടടിയോളം വെള്ളമുണ്ട്.റേഷൻ കട, അങ്കണവാടി, കടകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളും വെളളക്കെട്ടിലായി.
ഇതോടെ ഇവിടത്തെ നൂറോളം കുടുംബങ്ങളെ വിജയപുരം പഞ്ചായത്തിലെ നേതൃത്വത്തിൽ ഒഴിപ്പിക്കുകയാണ്. കെഎസ്ആർടിസി ബസിലാണ് ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുന്നത്.
കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്.













































































