കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തിയെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍ .
രാജഗോപാലിന്റെ ആത്മകഥയായ ജീവിതാമൃതത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.
1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി യുഡിഎഫുമായി ധാരണയുണ്ടാക്കിയത്.
എന്നാല്‍ വോട്ടുകച്ചവടം ബിജെപിക്ക് തിരിച്ചടിയായി.
പിപി മുകുന്ദന്റെ പരിചയക്കുറവ് എല്‍ഡിഎഫും യുഡിഎഫും മുതലെടുത്തു.
കെജി മാരാര്‍ക്കും രാമന്‍പിള്ളക്കും നല്‍കാമെന്ന് പറഞ്ഞ സഹായം കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
അങ്ങനെ എല്‍ഡിഎഫ് ഉന്നയിച്ച കോലീബീ എന്ന ആക്ഷേപം മാത്രം ബാക്കിയായി.
ബിജെപി വോട്ടുകൂടി നേടിയാണ് യുഡിഎഫ് അന്ന് അധികാരത്തിലെത്തിയതെന്നും രാജഗോപാല്‍.
കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ആരോപണമാണ് കോലീബി സഖ്യം.
1991ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും ധാരണയുണ്ടാക്കിയെന്നായിരുന്നു ആരോപണം.