തൃശൂർ : പത്തു മുതൽ 500 രൂപാ കറൻസികൾ വരെ വേഗത്തിൽ എണ്ണി തിട്ടപ്പെടുത്താൻ കഴിയുന്ന നോട്ടെണ്ണൽ യന്ത്രത്തിൻ്റെ സമർപ്പണം ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ നിർവ്വഹിച്ചു. ക്ഷേത്രം ഭണ്ഡാരം കൗണ്ടിങ്ങ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, സി.എഫ്.ഒ കെ.പി. സജിത്ത്,ഡി.എ മാരായ പി.മനോജ് കുമാർ, കെ.ഗീത, കെ.എസ്.മായാദേവി, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.












































































