രാജ്യത്ത് ഇന്ധനവില കുറച്ചു.
പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും ഡീസല്‍ ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്.
ഇതോടെ പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപ കുറയും.
പണപെരുപ്പം രൂക്ഷമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍.
ധനമന്ത്രി നിര്‍മല സീതാരാമനാണ് തീരുമാനം പ്രഖ്യാപിച്ചത്
പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിപ്രകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതിക്ക് കീഴിലെ 9 കോടി പേര്‍ക്ക് 12 സിലിണ്ടറുകള്‍ സബ്സിഡി പ്രകാരം നല്‍കും.
നേരത്തെ നിര്‍ത്തലാക്കിയ സബ്സിഡിയാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്.
സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്ക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും കേന്ദ്രം അറിയിച്ചു.