യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത.വിവിധയിടങ്ങളിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. യുഎഇയിലെ കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് എൻസിഎം അറിയിച്ചു. അബുദാബിയിലെയും ദുബായിലെയും പരമാവധി താപനില 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസുമാണ് കുറഞ്ഞ താപനില.
