എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യം ആവശ്യപ്പെട്ടെന്നു തോമസ് കെ. തോമസ് ഞായറാഴ്‌ച അറിയിക്കുകയായിരുന്നു. ശരദ് പവാറുമായുള്ള കൂടിക്കാഴ്‌ചയ്ക്കുശേഷമായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഘടകകക്ഷികൾ അനുവദിച്ചാലല്ലാതെ സിറ്റിങ് സീറ്റുകൾ ഏറ്റെടുക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ എൻ.സി.പി.യുടെ സിറ്റിങ് സീറ്റായ കുട്ടനാട് വിട്ടുകൊടുക്കാനുള്ള സാധ്യത വിരളമാണെന്നാണ് എൻ.സി.പി പ്രവർത്തകർ പറയുന്നത്.














































































