തിരുവനന്തപുരം: സിഫയുടെ എക്സിക്യുട്ടീവ് മെമ്പറും സംവിധായകനുമായ ജോളിമസ് അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സിനിമ-സാംസ്‌കാരിക രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
ജോളിമസിന്റെ ഭൗതിക ശരീരം വലിയതുറയിലെ വസതിയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.
സംസ്‌കാര ചടങ്ങുകൾ നാളെ വൈകുന്നേരം 4 മണിക്ക് ചെറിയ വെട്ടുകാട് പള്ളിയിൽ നടക്കും.











































































