വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് 77.97ശതമാനമാണ് വിജയം. 2,90398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ വര്‍ധനയുണ്ട്.സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയത്.
വിദ്യാർത്ഥികൾക്ക് വിവിധ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഫലം ലഭ്യമാകും. മാർച്ച് മാസത്തിൽ നടന്ന പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പുകൾ പൂർത്തിയായതിനെ തുടർന്നാണ് ഫലം പുറത്തുവിടുന്നത്. ഉപരിപഠനത്തിനായുള്ള അഡ്മിഷൻ നടപടികൾ ഉടൻ ആരംഭിക്കേണ്ടതിനാൽ കൃത്യസമയത്ത് തന്നെ ഫലം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ:
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in
മൊബൈൽ ആപ്ലിക്കേഷനുകൾ:
SAPHALAM 2026
iExaMS-Kerala
Nammude Keralam App
PRD Live











































































