വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊതു പ്രവർത്തകൻ ഡിജോ കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചെങ്കിലും പനി ബാധിച്ചതിനാൽ മാറ്റി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
തലസ്ഥാനത്ത് ബേക്കറി ജംക‍്ഷനു സമീപത്തെ ഫ്ലാറ്റിന്റെ മുകളിലത്തെ പാർക്കിങ് സ്ഥലത്തു നിന്നു കാറിൽ പുറത്തേക്കിറങ്ങുന്നതിനിടെ ചുമരിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് രണ്ടാഴ്ച മുൻപ് ഡിജോ കാപ്പനു പരുക്കേറ്റത്.












































































