കാസര്‍ഗോഡ് മദ്രസയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ കയ്യാങ്കളി.
വിദ്യാനഗര്‍ എരുതുംകടവ് ജമാഅത് കമ്മിറ്റിയില്‍ ഉണ്ടായ തര്‍ക്കങ്ങളാണ് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഉന്തും തള്ളും ഉണ്ടായത്.
ജമാഅത് അങ്കണത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ഇവിടെ ജമാഅത് കമിറ്റി നിലവിലില്ല. അധികാര തര്‍ക്കം നില നില്‍ക്കുന്നതിനിടെയാണ് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തല്‍ നടന്നത്.
മദ്രസ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മുമ്പില്‍ വച്ചാണ് കയ്യാങ്കളി നടന്നത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിദ്യാനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.