കൊച്ചി:കൊച്ചിയിൽ കനത്ത മൂടൽമഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്സിന്റെ ദുബായിൽ നിന്നുള്ള വിമാനം, ഗൾഫ് എയറിന്റെ ബഹ്റൈനിൽ നിന്നുള്ള വിമാനം, എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നിവയാണ് വഴി തിരിച്ചുവിട്ടത്. ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്ചപരിധി കുറയ്ക്കത്തക്ക നിലയിലാണ് മഞ്ഞുമൂടിയിരിക്കുന്നത്.













































































