തൃശ്ശൂർ മലക്കപ്പാറയിലാണ് യുവതി പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് ചാലിൽ തള്ളിയത്.
സംഭവത്തിൽ മലക്കപ്പാറ സ്വദേശിനി സിന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 23 വയസ്സുള്ള യുവതി അവിവാഹിതയാണ്.
ജന്മം നൽകിയ ആണ്‍കുഞ്ഞിനെ സിന്ധു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
ബിരുദ വിദ്യാര്‍ത്ഥിനിയാണ് ബിന്ദു.
മലക്കപ്പാറ ആദിവാസി കോളനിയിലെ താമസക്കാരിയാണ് യുവതി.
കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ വീടിനടുത്തുള്ള തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച പകലാണ് യുവതിയുടെ പ്രസവം നടന്നത്. ഉച്ചയോടെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്.
പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രവത്തെ തുടര്‍ന്ന് യുവതിയെ പൊലീസ് ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിനെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്











































































