മാധ്യമപ്രവർത്തകനും, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു.
അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
സിപിഐ (എം) പൊളിറ്റ് ബ്യൂറോ മുൻ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ മൂത്ത മകനാണ്.
ബിസിനസ് സ്‌റ്റാൻഡേർഡ്, നെറ്റ്‌വർക്ക് 18 മാധ്യമസ്ഥാപനങ്ങളി ജോലിചെയ്‌തിട്ടുണ്ട്. സംസ്‌കാരം നാളെ വൈകീട്ട് നടക്കും.














































































