പാലാ : ഈ കഴിഞ്ഞ ദിവസം മരിച്ച ഹെലൻ അലക്സിന്റെ മൃതദേഹം ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. വിട പറഞ്ഞ കൂട്ടുകാരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഹപാഠികളും, അധ്യാപകരും,നാട്ടുകാരും സ്കൂൾ അങ്കണം കണ്ണീർക്കടൽ ആയി. ഭരണങ്ങാനം സെൻമേരിസ് പള്ളിയിൽ സംസ്കാരം ശുശ്രൂഷകൾ നടന്നു.