ഡല്‍ഹി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ നബിയുടെ വീഡിയോ പുറത്ത്.
സ്‌ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്നതാണ് വീഡിയോ. ഇംഗ്ലീഷിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചാവേര്‍ ബോംബിംഗ് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ് ഉമര്‍ വിശദീകരിക്കുന്നത്.
'ചാവേര്‍ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാള്‍ നേരത്തെ നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് മരിക്കാന്‍ പോവുകയാണെന്ന് ഉറപ്പിക്കുമ്പോള്‍ അയാള്‍ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു.
മരണമല്ലാതെ മറ്റൊരു പോംവഴിയും അവര്‍ക്ക് മുന്നില്‍ ഇല്ല എന്ന് വ്യക്തമാകുന്നു. ഇത് ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം ചിന്താഗതി ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്', ഉമര്‍ പറയുന്നു.
അതേസമയം, ചെങ്കോട്ടയ്ക്ക് സമീപം കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരര്‍ ഹമാസ് മോഡല്‍ ആക്രമണം ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ അത്യാധുനിക രീതിയിലുള്ള ഡ്രോണ്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചനയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.















































































