കുമരകം സെന്‍റ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിലെ 171-ാമത് പെരുന്നാള്‍ ജനുവരി 1 മുതല്‍ 7 വരെ നടത്തും.
1ന് രാവിലെ 8 മണിക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താതോമസ് മാര്‍ തീമോത്തിയോസ് വികുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് കൊടിയേറ്റ്.
5 ന് ഇടവക ദിനത്തില്‍ സഖറിയാസ് മാര്‍ പീലക്സീനോസ് തിരുമനസിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യഫല ലേലവും സ്നേഹ വിരുന്നും നടക്കും. 6ന് ദനഹാ പെരുന്നാളിന് ഏലിയാസ് മോര്‍ യൂലിയോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും ദനഹാ ശുശ്രൂഷയും പാച്ചോർ നേർച്ചയും നടത്തും. വൈകുന്നേരം വേമ്പനാട് കായല്‍ തീരത്തുള്ള വി. ദൈവമാതാവിന്‍റെ നാമത്തിലുള്ള കുരിശുപള്ളിയില്‍ നിന്ന് റാസ .9 മണിക്ക് കലാഭവൻ പ്രവീൺ & അരുൺ ഗിന്നസ് അവതരിപ്പിക്കുന്ന ടുമെൻഷാ.

7 ന് പ്രധാന പെരുന്നാള്‍ ദിവസം മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസിൻ്റെപ്രധാന കാര്‍മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നേർച്ച വിളമ്പും നടക്കും