ചാന്നാനിക്കാട് 993-ാം നമ്പർ എൻ.എസ്.എസ് കരയോഗം നവതി ആഘോഷിക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. സമ്മേളനങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, സേവന- നിർമ്മാണ പ്രവർത്തനങ്ങൾ, കുടുംബസംഗമം എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും.
നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു വിളമ്പര ഘോഷയാത്ര ഇന്ന് രാവിലെ 9.30 ന് വായനശാല കവലയിൽ നിന്നും ആരംഭിക്കും. തുടർന്ന് 10.30 ന് കരയോഗ മന്ദിരത്തിൽ നവതി വിളംബര സമ്മേളനം നടക്കും.













































































