അഴിക്കോട് മേനോൻ ബസാർ സ്വദേശി നാസിമുദ്ദീനെയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്
പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി വി വിനീത ശിക്ഷ വിധിച്ചത്.
പിഴ ശിക്ഷയായ രണ്ടര ലക്ഷം രൂപ ഒടുക്കിയില്ലെങ്കിൽ 7 വർഷം കൂടി തടവ് അനുഭവിക്കണം.
കോവിഡ് സമയത്താണ് ഭക്ഷണം കൊണ്ട് വന്ന ആൺകുട്ടിയെ നാസിമുദ്ദീൻ ലൈംഗികമായി പീപിപ്പിച്ചത്.