വടവാതൂർ: യുവജനങ്ങൾക്കും വയോജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമായി സ്വകാര്യ പൊതു പങ്കാളിത്തത്തോടെ മൾട്ടി ആക്റ്റിവിറ്റി സെൻ്റർ സ്ഥാപിക്കും. സർക്കാർ സ്ഥലം വിട്ടു കിട്ടുന്ന മുറയ്ക്ക് ഖേൽ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി വടവാതൂരിൽ സ്റ്റേഡിയം നിർമ്മാണത്തിന് തുക വകയിരുത്തി. ആരോഗ്യ മേഖലയ്ക്ക് പ്രധാന്യം നൽകി എം.എൽ എ ഫണ്ട് ഉപയോഗിച്ച് 1.5 കോടി മുടക്കി ആധുനിക കെട്ടിടം നിർമ്മിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കായി വേണ്ട തുകയും ബജറ്റിൽ വകയിരുത്തി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത ഭവനരഹിതർക്കായി 4 കോടി രൂപ വകയിരുത്തി. വനിത ഗ്രൂപ്പ് സംരംഭം കർക്ക് കോഫീ ഷോപ്പ് നിർമ്മാണത്തിന് സബ്സിഡി നൽകും. കുടിവെള്ളം, തെരുവ് വിളക്ക് പരിപാലനം, റോഡ് വികസനം, കൃഷി, മത്സ്യബന്ധനം ഉൾപ്പെടെ സമഗ്ര മേഖലയിലും വികസനം ലക്ഷ്യമാക്കിയ ബജറ്റിൽ 33 കോടി 20 ലക്ഷം രൂപ വരവും 29 കോടി 63 ലക്ഷം രൂപ ചിലവും, 3 കോടി 66 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻ്റ് രജനി സന്തോഷ് അവതരിപ്പിച്ചു. പ്രസിഡൻ്റ് വി.റ്റി.സോമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.