തിരു.: കോണ്‍ഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗാവസ്ഥയിലായപ്പോഴും ചെയ്യേണ്ട കാര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായില്ല. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് ഉമ്മൻ ചാണ്ടി എന്നും പ്രാധാന്യം നൽകി. കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം മാറി. വിശ്രമം ഉമ്മൻ ചാണ്ടിയുടെ കൂടെപ്പിറപ്പല്ല - അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം ഉള്‍കൊണ്ട നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്. ഇത്രയേറെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ നേതാവ് കേരളത്തില്‍ ഇല്ല. തരംതാണ രീതിയില്‍ വേട്ടയാടിയവരെ വാക്കുകൊണ്ടുപോലും ഉമ്മന്‍ചാണ്ടി വേദനിപ്പിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന് വേദിയിലിരിക്കെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.