പാലക്കാട്: പാലക്കാട് കോങ്ങാട് മണപ്പുറം ഫിനാൻസില്‍ നിരവധി പേർ തട്ടിപ്പിന് ഇരയായി. സ്വർണവായ്പ വെച്ച ആളുകള്‍ അടച്ച പണം തട്ടിയെടുത്തു, സ്വർണപണയത്തിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ പണം രേഖപ്പെടുത്തിയും പണം തട്ടിയാതായി പണം നഷ്ട്ടപെട്ടവർ കോങ്ങാട് പൊലീസില്‍ പരാതി നല്‍കി.
അഖില്‍ എന്ന ജീവനക്കാരനാണ് പണം തട്ടിയതെന്ന് ബ്രാഞ്ച് മാനേജർ പറഞ്ഞു.
പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിഞ്ഞത്. സ്വർണം വെച്ചതിന്റെ അമൗണ്ട് ഏകദേശം 2,70,000 രൂപ അഖിലിന്റെ കൈവശം ഏല്‍പ്പിച്ചു. എന്നാല്‍ അതൊന്നും സ്ഥാപനത്തിലെ രേഖയില്‍ ഇല്ല. സിസ്റ്റം ഡൗണ്‍ ആണ് എന്ന് പറഞ്ഞ് പണം അടച്ചതിന് രസീത് നല്‍കിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. തുടർന്ന് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ സമാനമായ ഏഴോളം കേസുകള്‍ മണപ്പുറം ഫിനാൻസ് ഉള്‍പ്പടെയുള്ളവർ അവിടെ നല്‍കിയിട്ടുള്ളതായും പണം നഷ്ടപ്പെട്ടവർ പറഞ്ഞു.












































































