തിരു.: മുതിർന്ന മാധ്യമ പ്രവർത്തകനും മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കരുമം 'ദീപ്തി'യിൽ ജി. ശേഖരൻ നായർ (75) അന്തരിച്ചു. ശനിയാഴ്ച രാവിലെ പത്തിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മികച്ച പത്രപ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് മൂന്നു തവണ അർഹനായിട്ടുണ്ട്. ഇതുൾപ്പെടെ 35 ലേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് സെക്രട്ടറി, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പുഞ്ചക്കരിയിൽ കെ. ഗോവിന്ദപ്പിള്ളയുടെയും ബി. ഗൗരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഡോ. രാധാമണിയമ്മ (റിട്ട. ബിഎഡ് ട്രെയിനർ, ബിഎൻവി എച്ച്എസ് തിരുവല്ലം) മക്കൾ: ദീപ (ഹിന്ദുസ്ഥാൻ ലാറ്റക്സ്), ദിലീപ് (അസി. മാനേജർ, അദാനി ഗ്രൂപ്പ്). മരുമക്കൾ: ഡോ. എം.കെ. മനു, ചിന്നു ആർ. നായർ (എച്ച്എസ്എസ് ആർസി തിരുവനന്തപുരം). തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തി.
_














































































