മുൻ മന്ത്രി കെ ടി ജലീലിന് വധഭീഷണി. ജലീലിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.
ഹംസ എന്ന് പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും ജലീൽ പറഞ്ഞു.
ശബ്ദസന്ദേശം ഉൾപ്പെടെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ജലീൽ വാട്സ് ആപ്പ് വഴി വോയ്‌സ് ക്ലിപ്പ് ആയിട്ടാണ് ഫോണില്‍ സന്ദേശം ലഭിച്ചത്.
'എന്നെ അറിയാമല്ലോ' എന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം അരംഭിക്കുന്നത്.
കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു.
വാഹനമിടിച്ച് കൊലപ്പെടുത്തുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
വധഭീഷണിയായ സാഹചര്യത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ജലീല്‍ പറഞ്ഞു.












































































