ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ "സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ടീം" (SDRT) ട്രെയിനിങ് ക്യാമ്പ് (സെൻട്രൽ സോൺ) 2023 മെയ്, 26, 27, 28 തീയതികളിൽ ക്രിസ്തു ജ്യോതി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി ചങ്ങനാശേരിയിൽ വെച്ച് നടത്തപ്പെടുകയാണ്. പ്രകൃതിക്ഷോഭം, പാർച്ചവ്യാധികൾ തുടങ്ങിയ ദുരിത ദുരന്തമേഖലകളിൽ സന്നദ്ധ സേവകരെ വാർത്തെടുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. പ്രസ്തുത ക്യാമ്പിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നായി വോളണ്ടിയർമാരെ തിരഞ്ഞെടുത്തുകൊണ്ട് ഈ മേഖലയിൽ ദുരന്തനിവാരണത്തിനുള്ള പരിശീലനം നൽകുകയാണ്. മെയ് 26 രാവിലെ 9 മണിക്ക് ക്യാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിക്കും. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് വൈസ് ചെയർമാൻ ശ്രീ. ജോബി തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിക്കുകയും, കോട്ടയം ജില്ലാ കളക്ടർ ഡോ. P. K. ജയശ്രീ I A S മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. "സ്നേഹ സ്പർശം" എന്ന പേരിൽ പ്രതിദിനം 500 പേർക്ക് അന്നം നൽകി കേരളസമൂഹത്തിനു മാതൃകയായി മാറിയ മനുഷ്യസ്നേഹിയും അച്ചായൻസ് ഗോൾഡ് ഉടമകൂടിയായ ശ്രീ. ടോണി വർക്കിച്ചൻ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും പ്രകൃതി സംരക്ഷണത്തിനായി മാധ്യമങ്ങളിൽ കൂടി ധാരാളം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്ത മാധ്യമ പ്രവർത്തകൻ ശ്രീ. സിബി ജോർജ് എന്നിവരെ പ്രസ്തുത പരിപാടിയിൽ ആദരിക്കുന്നു. കൂടാതെ സർവീസിൽ നിന്നും വിരമിക്കുന്ന ബഹു. കോട്ടയം ജില്ലാ കളക്ടറും, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ചിന്റെ പ്രസിഡന്റുമായ ഡോ. P. K. ജയശ്രീ IAS ന് യാത്രയയപ്പ് നൽകുകയും ചെയ്യുന്നു. റവ. ഫാ. ജോഷി ചീരാംകുഴി (പ്രിൻസിപ്പൽ, ക്രിസ്തു ജ്യോതി കോളേജ് ഓഫ് മാനേജ്മെന്റ് & ടെക്നോളജി, ചങ്ങനാശ്ശേരി), G. മോഹൻകുമാർ, (IRCS കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ), അഡ്വ. K. രാധാകൃഷ്ണൻ, (IRCS സ്റ്റേറ്റ് കമ്മിറ്റി മെമ്പർ), ശ്രീ. ഫ്രാൻസിസ് (IRCS സ്റ്റേറ്റ് കമ്മിറ്റി മെമ്പർ), ശ്രീ. സുമേഷ് K S( വൈസ് ചെയർമാൻ, IRCS കോട്ടയം ജില്ലാ ബ്രാഞ്ച്), ശ്രീ. വി. എ. മോഹൻദാസ്, (IRCS കോട്ടയം താലൂക്ക് ചെയർമാൻ), ശ്രീ. ബിനോയ് ആൻഡ്രൂസ്, (IRCS ചെങ്ങനാശ്ശേരി താലൂക്ക് ചെയർമാൻ) എന്നിവർ സംസാരിക്കുന്നു. പ്രസ്തുത പരിപാടിയിൽ JRC സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ. ബിനു K പവിത്രൻ സ്വാഗതം അർപ്പിക്കുകയും ക്യാമ്പ് കോഡിനേറ്റർ ശ്രീ. സാബു K കുര്യൻ കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു. മെയ് 28 ന് ശ്രീ. C A. M. R. രഞ്ജിത്ത് കാർത്തികേയന്റെ (ചെയർമാൻ, IRCS കേരള സ്റ്റേറ്റ് ബ്രാഞ്ച്) അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം ശ്രീ. ജോബ് മൈക്കിൾ (ബഹു. ചങ്ങനാശ്ശേരി MLA) ഉദ്ഘാടനം ചെയ്യും.