ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം.
കൊമ്മാടിയിൽ കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്.
സൈക്കിളിൽ എത്തിയ ജോയ് ഇരുട്ടിൽ കുഴിയിൽ വീഴുകയായിരുന്നു.കലുങ്ക് പണിയുന്നതിനായാണ് റോഡിൽ കുഴി എടുത്തിരുന്നത്.
റോഡിൽ അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല.മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് അപകടത്തിന് ശേഷം എന്ന് നാട്ടുകാർ ആരോപിച്ചു.