ശബരിമലയിലെ സ്വർണ്ണം കട്ടവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പ്രതികൾ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവർ.
പ്രധാന പ്രതികളെ സംരക്ഷിക്കുന്നതിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുണ്ടെന്നും, പ്രതികൾക്ക് ജാമ്യം ലഭിച്ചത് എസ് ഐ റ്റി യുടെ അനാസ്ഥ കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ലായിരുന്നു, അതിനാൽ SIT‑യുടെ നടപടി വൈകിച്ചതിനെ അടിയന്തരമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു
അതേസമയം, കേസുമായി ബന്ധപ്പെട്ട ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി വേണമെന്നും, അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി നീതിപൂർവ്വമായ അന്വേഷണം ഉറപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തന്ത്രി അകത്തും മന്ത്രിമാർ പുറത്തും,ഇതെങ്ങനെ സംഭവിക്കുന്നു ?
പ്രതികളെ സംരക്ഷിക്കുന്നതും, അന്വേഷണത്തെ സ്വതന്ത്രമായി നയിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉടൻ നിർത്തപ്പെടണമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.














































































