ഇടുക്കി: വേനൽ ശക്തമാക്കുന്നതിന് മുമ്പേ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ഇപ്പോഴത്തെ ജലനിരപ്പ് 2354.40 അടിയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോൾ. നിലവിലെ അളവിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. തുലാവർഷമഴ കിട്ടാതിരുന്നതും വേനൽ മഴ പെയ്യാത്തതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
