കേരളത്തിൽ വീണ്ടും കാലവർഷം സജീവമായി. വടക്കൻ കേരളത്തിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു.
ഇന്നും വടക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യത. തെക്കൻ കേരളത്തിൽ കൂടി മഴ വ്യാപിക്കും.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ട്.
*നാളെയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.*
നിലവിൽ കാലവർഷക്കാറ്റ് ശക്തമാണ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കു മുകളിലുള്ള ചക്രവാത ചുഴികളുടെ സ്വാധീനവും ഫിലിപ്പീൻസിൽ രൂപമെടുത്ത ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതും
കാലവർഷക്കാറ്റിനെ ശക്തമാക്കി. ഈ കാലാവസ്ഥാ സാഹചര്യങ്ങൾ ഇന്ന് കേരളത്തിൽ ശക്തമായ കാലവർഷത്തിനു കാരണമാകും.