വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ മൂന്നാം യോ?ഗം ഓ?ഗസ്റ്റ് 15ന് ശേഷം നടക്കും. മുംബൈയിലായിരിക്കും സഖ്യത്തിന്റെ നിര്‍ണ്ണായക യോഗം നടക്കുക.
ഏതൊക്കെ സംസ്ഥാനങ്ങളില്‍ സഖ്യസാധ്യതകള്‍ ഉണ്ടെന്ന് യോഗത്തില്‍ പരിശോധിച്ചേക്കും. 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കും അന്ന് അന്തിമ തീരുമാനമായേക്കുമെന്നാണ് സൂചന. കക്ഷികള്‍ക്കിടയിലെ സീറ്റ് വിഭജനമായിരിക്കും യോഗത്തിലെ മറ്റൊരു പ്രധാന അജണ്ട.
സഖ്യത്തിന്റെ കണ്‍വീനറെയും മുംബൈയില്‍ പ്രഖ്യാപിക്കും. പ്രചരണം, റാലികളുടെ മേല്‍നോട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി അഞ്ച് കമ്മിറ്റികളെ കൂടി യോഗത്തില്‍ തീരുമാനിക്കും. 2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രചരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി യോഗങ്ങള്‍ നടത്താനും സഖ്യം ആലോചിക്കുന്നുണ്ട്.
അതേസമയം കേരളത്തില്‍ 'ഇന്ത്യ' സഖ്യമുണ്ടാവില്ലെന്നറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മൂന്നാം യോഗം നിര്‍ണ്ണായകമാകുന്നത്. ഡല്‍ഹിയില്‍ ആം ആദ്മിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് നിന്നേക്കില്ല എന്ന സൂചനകളുമുണ്ട്.
വിശാലപ്രതിപക്ഷ സഖ്യത്തിലുള്‍പ്പെട്ട 26 പാര്‍ട്ടികളുടെ രണ്ടാം യോഗം ജൂലൈ 18ന് ബെംഗളുരുവില്‍ നടന്നിരുന്നു. യോഗത്തിലാണ് സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നല്കാന് തീരുമാനമായത്. സഖ്യത്തിന്റെ ആദ്യ യോഗം പട്നയിലായിരുന്നു നടന്നത്.