കോട്ടയം: ദിവസേന അച്ചടിക്കുന്ന 1.8 കോടി ഭാഗ്യക്കുറികളിൽ വിവിധ ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചു തുടങ്ങി. കേരള ലളിതകല അക്കാദമിയുമായി കൈകോർത്ത് ആണിത്. ഒരു വർഷത്തേക്കുള്ള ചിത്രങ്ങൾ തെരഞ്ഞെടുത്തു കഴിഞ്ഞെന്നും ആർട്ടിസ്റ്റുകൾക്കുള്ള ആദരവാണിത്. കേരള ലളിത കലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു
ചിത്രകാരന്റെ പേര് ഭാഗ്യക്കുറിയിൽ ചേർക്കുന്നുണ്ട് അക്കാദമിയുടെ വിവിധ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുത്തു ചിത്രങ്ങൾ ആണ് ഉപയോഗിക്കുന്നത്. ബംബർ ഒഴികെയുള്ള എല്ലാ ടിക്കറ്റുകളിലും ചിത്രങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്. ഞായറാഴ്ച നറുക്കെടുത്ത സമൃദ്ധി ടിക്കറ്റിൽ കോട്ടയം സ്വദേശി ആർട്ടിസ്റ്റ് വിനോദ് ഫ്രാൻസിസ് വരച്ച സിഎംഎസ് കോളേജ് ക്യാമ്പസിലെ കെട്ടിടത്തിന്റെ ചിത്രമാണ് ചേർത്തത്.