നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചരണം ഷാഫി പറമ്പിലും റോജിയും അടക്കമുള്ള യുവനേതാക്കള്‍ നയിക്കും. വരുന്ന നിയമസഭ തെരഞ്ഞൈടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണം യുവനേതാക്കള്‍ നയിക്കും.
സുനില്‍ കനഗോലു റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. ജനങ്ങള്‍ക്കിടയിലുള്ള യുവനേതാക്കളുടെ സ്വീകാര്യത മുന്നണിക്ക് അനുകൂലമായി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ്, മാത്യു കുഴല്‍നാടന്‍ എന്നിവരെ പ്രചരണവേദിയില്‍ എത്തിക്കണം. ഹൈബി ഈഡന്‍, റോജി എം. ജോണ്‍, രമ്യ ഹരിദാസ് എന്നിവരുടെ ജനസ്വാധീനവും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
സാമൂഹ്യ മാധ്യമങ്ങളിലെ യുവനേതാക്കളുടെ ഇടപെടല്‍ മികച്ചതാണെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. താരപ്രചാരകരുടെ പട്ടികയിലും കൂടുതല്‍ യുവനേതാക്കളെ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.














































































