തെന്നിന്ത്യയുടെ പ്രിയ താരമാണ് മംമ്ത മോഹന്‍ദാസ്. മലയാളികളുടെ പ്രിയനടിയുമായ മംമ്ത ദിലീപിന്റെ ഒപ്പമുള്ള സിനിമകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയിട്ടുള്ളത്. മൈ ബോസ്, ടു കണ്‍ട്രീസ് തുടങ്ങിയ സിനിമകള്‍ ദിലീപ്-മംമ്ത കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ജനപ്രിയ ഹിറ്റ് ആണ്. കരിയറിലും ജീവിതത്തിലും കയറ്റങ്ങളും ഇറക്കങ്ങളും ധാരാളം അനുഭവിച്ചിട്ടുള്ള താരം സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റത്തിലും മാന്യയാണ്.
തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ താരം ആരെയും ഭയക്കാറില്ല, വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണെങ്കിലും. വിജയ് സേതുപതിയോടൊപ്പമുള്ള മംമ്തയുടെ പുതിയ ചിത്രമായ മഹാരാജയുടെ പ്രൊമോഷന്‍ വേളയില്‍ മംമ്ത നടത്തിയ തുറന്നുപറച്ചിലുകള്‍ ചലച്ചിത്രമേഖലയില്‍ എല്ലാവരെയും ഞെട്ടിച്ചു. മഞ്ജു വാര്യര്‍ക്കെതിരേയാണു മംമ്ത തുറന്നടിച്ചത്.
മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ആയ മമ്മൂട്ടി-ശ്രീനിവാസന്‍ ചിത്രമായ കഥ പറയുമ്പോള്‍ തമിഴിലേക്കു റീമേക്ക് ചെയ്തപ്പോള്‍ താരത്തിനുണ്ടായ ദുരനുഭവവും മംമ്ത വെളിപ്പെടുത്തിയിരുന്നു. രജനികാന്ത് ആയിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ വേഷം കൈകാര്യം ചെയ്തത്. പാട്ടു സീനില്‍നിന്നു തന്നെ ഒഴിവാക്കിയ സംഭവമാണ് മംമ്ത വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകള്‍-
'' മൂന്നു ദിവസമാണ് ഞാന്‍ കുസേലനില്‍ അഭിനയിക്കാന്‍ വേണ്ടി ചിലവഴിച്ചത്. അതും മറ്റൊരു സിനിമ നിര്‍ത്തിവച്ചിട്ടാണ് അവിടേക്കു പോയത്. എന്നിട്ട്, ആകെ ഒരു ദിവസം മാത്രമാണ് ഷൂട്ട് ചെയ്തത്. അതും രണ്ട് ബാക്ക് ഷോട്ടും ഒരു സൈഡ് ഷോട്ടും മാത്രം. ആ പാട്ട് എന്നെ വച്ച് ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടാണ് ഞാന്‍ പോയത്. പക്ഷേ, അതു സംഭവിച്ചില്ല.
എനിക്ക് എന്തു ചെയ്യാന്‍ പറ്റും. പരാതി പറയാന്‍ പറ്റുമോ ഞാന്‍ അതു വിട്ടുകളഞ്ഞു. ഇതെല്ലാം വളരെ മുന്‍പു നടന്ന കാര്യങ്ങളാണ്. ആരെങ്കിലും ചോദിക്കുമ്പോള്‍ മാത്രമെ ഞാന്‍ ഇതു ഓര്‍ത്തെടുക്കാറുള്ളൂ. അതൊരു വലിയ പ്രശ്‌നമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് എനിക്കു മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ല. ഒരുപാടു പേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്''- മംമ്ത പറഞ്ഞു.