തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ പരാതിയുമായി കുറുപ്പ് സിനിമയുടെ നിര്‍മ്മാതാക്കള്‍.
50 ശതമാനത്തില്‍ അധികം ആളുകളെ കയറ്റി പ്രദര്‍ശനം നടത്തുന്നു എന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.
തിയേറ്ററുകളില്‍ 50 ശതമാനം ആളുകളെ കയറ്റി മാത്രമാണ് പ്രദര്‍ശനാനുമതി.
എന്നാല്‍ ഇതും മറികടന്ന് ചില തിയേറ്ററുകള്‍ കൂടുതല്‍ ആളുകളെ കയറ്റുന്നു.
ഇത് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും നഷ്ടം ഉണ്ടാക്കും.
വ്യക്തമായ നടപടികള്‍ വേണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.
നിര്‍മ്മാതാക്കള്‍ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ ഫിയോക് തിയേറ്റര്‍ ഉടമകള്‍ക്ക് കത്ത് നല്‍കി.
സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ തയ്യാറാകണം എന്ന് ഫിയോക് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്












































































