ഓസ്ട്രേലിയൻ വനിതകൾക്കെതിരായ രണ്ടാം ടി 20 മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ബോൾ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സൂപ്പർ ഓവർ പോരിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ ഇരു ടീമുകളും തുല്യ സ്കോറിൽ എത്തിയതോടെയാണ് പോരാട്ടം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ ഇന്ത്യ 20 റൺസ് നേടിയപ്പോൾ ഓസ്ട്രേലിയയുടെ പോരാട്ടം പതിനാറിൽ ഒതുങ്ങി. സൂപ്പർ ഓവറിൽ മൂന്ന് പന്തിൽ 13 റൺസ് അടിച്ചെടുത്ത മന്ഥാന നേരത്തെ 49 പന്തിൽ 79 റൺസ് നേടിയിരുന്നു.
