കങ്ങഴ: വ്യാപാരി വ്യവസായി ഏകോപന സമിതി കങ്ങഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. വ്യാപാര രംഗത്ത് സ്വന്തമായി ലൈസൻസ് എടുത്ത് മറ്റാരുടെയും സഹായമില്ലാതെ പ്രവർത്തിക്കുന്ന ഇരുപതോളം വനിതാ സംരംഭകരെ ചടങ്ങിൽ ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ഗിരീഷ് കോനാട്ട് അധ്യക്ഷത വഹിച്ച യോഗം കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജി തകടിയേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ജോബി ഫിലിപ്പ്, ട്രഷറർ അബ്ദുൽ കരീം പുളിക്കൽ, രക്ഷാധികാരി വി.എം. സ്കറിയക്കുട്ടി എന്നിവർ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ജി.എസ്.ടി. സംശയനിവാരണ ക്ലാസ് ജോഷി തൂമ്പുങ്കൽ നയിച്ചു.











































































