തിരുവനന്തപുരം: വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.
ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇല്ലാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ സാധാരണക്കാരായ രോഗികള്‍ക്ക് വളരെയധികം ആശ്വാസകരമാകും. അതിനാല്എത്രയുംപെട്ടെന്ന് ഭൂമിയേറ്റെടുത്ത് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളേജിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിഫ്ബി വഴി 625 കോടിയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. 40,000 സ്ക്വയര്‍ മീറ്ററിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജ് ആശുപത്രി, അക്കാഡമിക് ബ്ലോക്ക്, അക്കോമൊഡേഷന്‍ ബ്ലോക്ക് എന്നിവ നിര്‍മ്മിക്കുന്നതിനാണ് തുക വകയിരുത്തിയത്.
വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി വഴി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇന്‍കല്‍ ലിമിറ്റഡിനെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.