തിരുവനന്തപുരം: വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്ന് രാത്രി പതിനൊന്നരവരെ 1.5 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാധ്യത.അതിനാൽ രാത്രിവരെ തീരത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. കടലേറ്റമുണ്ടായാൽ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കണം. വള്ളം, വല സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നും ദേശീയ സമുദ്രഗവേഷണ കേന്ദ്രം നിർദേശിച്ചു.കടൽത്തീരത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
