മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ രണ്ടാം സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം നാഗമ്പടം കൊശമറ്റം ടവറിൽ നടന്നു.
സംസ്ഥാന പ്രസിഡൻ്റ് ഏ കെ ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നിലവിൽ കേരളത്തിലെ പല പ്രധാന സംഭവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് ഓൺലൈൻ മീഡിയകൾ ആണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി ഉമേഷ് കുമാർ സംസ്ഥാന ട്രഷറർ ജോവാൻ മധുമല അസോസിയേഷൻ അംഗങ്ങളായ അനുപ്,ബിനുകരുണാകരൻ, ഉദയകുമാർ, അഖിലേഷ്, ചാൾസ് ചാമത്തിൽ, തങ്കച്ചൻ പാലാ, അനീഷ്, ഷൈജു, ലിജോ തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടനത്തിനു ശേഷം ഓൺലൈൻ മീഡിയകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഓൺലൈൻ മീഡിയ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.