കെഎസ്യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കയ്യിൽ മുറിവും കഴുത്തിനു പരിക്ക്. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വീണാ ജോർജിനെ ഫോണിൽ ബന്ധപ്പെട്ടു.
കോൺഗ്രസിന്റെ ഹീനമായ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രി കാറിൽ നിന്നിറങ്ങി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറുമ്പോൾ ആണ് സംഭവം. മന്ത്രി ഒരുവശത്തുകൂടി കടന്നുപോകുമ്പോള്‍ മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ തള്ളിക്കയറി വരികയായിരുന്നു. സ്പീക്കറും റയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. മന്ത്രിയെ സമരക്കാര്‍ ആക്രമിച്ചെന്ന് സ്പീക്കറും പറഞ്ഞു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാര്‍ മര്‍ദിച്ചെന്ന് വീണാ ജോര്‍ജും പറഞ്ഞു.












































































