നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര ജയത്തിനു പിന്നാലെ സ്വന്തം തട്ടകമായ എറണാകുളത്ത് എത്തിയ വി ഡി സതീശന് വൻ വരവേൽപ്പ്.
സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സതീശനെ മുദ്രാവാക്യം വിളികളോടെ വരവേറ്റ് ചുമലിലേറ്റിയാണ് പ്രവർത്തകർ പുറത്തേക്ക് കൊണ്ടുവന്നത്.
നൂറുകണക്കിന് പ്രവർത്തകരാണ് സ്റ്റേഷനിൽ കാത്ത് നിന്നിരുന്നത്.













































































