കുമരകം: ചീപ്പുങ്കലിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതിമാർ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടികളിൽ ഒരു വയസുകാരി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. മൂന്നര വയസുകാരൻ മകൻ കാലിന് ഒടുവുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
വൈക്കം കുടവച്ചൂർ മഞ്ചാടിക്കരി കിടങ്ങലശേരിയിൽ വീട്ടിൽ ജെഫിൻ പോൾ (35) ഭാര്യ സുമി (33) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും കുടവച്ചൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബൈക്ക്. സുമിയുടെ വീട്ടിൽ പോയ ശേഷം ദമ്പതിമാർ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിപ്പോകുകയായിരുന്നു. ഇവർക്കൊപ്പം ബൈക്കിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു.