തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ നടന്ന കയ്യാങ്കളിയിൽ എംഎൽഎമാർക്കെതിരെ കേസ്. അഞ്ച് പ്രതിപക്ഷ എംഎൽമാർക്കെതിരെയും രണ്ട് ഭരണകക്ഷി എംഎൽഎമാർക്കെതിരെയുമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. അൻവർ സാദത്ത്, കെകെ രമ, റോജി എം ജോൺ, പികെ ബഷീർ, ടി സിദ്ദീഖ് എന്നീ യുഡിഎഫ് എംഎൽഎമാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ, കണ്ടാലറിയാവുന്ന അഞ്ച് എംഎൽഎമാരെയും പ്രതി ചേർത്തിട്ടുണ്ട്.
