വെളുപ്പിന് 3.30 മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് ബലിതര്‍പ്പണത്തിന് അനുയോജ്യമായ സമയം.
കോവിഡ് മഹാമാരിക്കാലത്തെ രണ്ടാമത്തെ കര്‍ക്കടകവാവാണിത്. ഇത്തവണയും ക്ഷേത്രങ്ങളിലും പുണ്യതീര്‍ഥങ്ങളിലും നിയന്ത്രണങ്ങളുണ്ട്. പാപനാശത്തും ബലിതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടാവില്ല. പിതൃക്കളെ ധ്യാനിച്ച് തീര്‍ഥഘട്ടങ്ങളിലെന്നപോലെ ഇത്തവണയും ഭക്തജനങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടും. പ്രധാന ആരാധനാലയങ്ങളിലെല്ലാം കര്‍ക്കടകവാവ് ദിനത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് തിലഹോമം, പിതൃപൂജ, സായുജ്യപൂജ തുടങ്ങിയ വഴിപാടുകള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












































































