കണ്ണൂർ: സി രഘുനാഥ് കോൺഗ്രസ് വിട്ടു.
പിണറായി വിജയനെതിരെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് രഘുനാഥ്.
തന്നെ പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുത്തുകയും മാറ്റി നിർത്തുകയും ചെയ്തുവെന്നാണ് പ്രധാനമായും രഘുനാഥ് ആരോപിക്കുന്നത് . കോൺഗ്രസിലെ വെട്ടുകിളികൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നു. കെ സുധാകരനെ പിന്തുണച്ചുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അവിടെ വെച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.
കെ പി സി സിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് പടിയിറങ്ങുന്നതെന്നും രഘുനാഥ് പറഞ്ഞു. ഫെയ്സ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.