പൊത്തൻപുറം:ബി.എ.എം സീനിയർ സെക്കൻഡറി സ്കൂൾ തപോവൻ ഫോറസ്ട്രി ക്ളബ്ബും സോഷ്യൽ ഫോറസ്ട്രി കോട്ടയം ഡിവിഷനും സംയുക്തമായി നടപ്പിലാക്കിയ 'സ്കൂൾ നഴ്സറി യോജന'
പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫോറസ്ട്രി ക്ളബ്ബ് അംഗങ്ങളായ കുട്ടികൾക്ക് പുരസ്കാരം നൽകി.സോഷ്യൽ ഫോറസ്ട്രി കോട്ടയം ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ശ്രീ ഷാൻട്രി ടോം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ റെജി ഏബ്രഹാം അദ്ധ്യക്ഷതവഹിച്ചു.
നഴ്സറി യോജനയുടെ ഫോട്ടോ ആൽബത്തിന്റെ കവർ പേജ്പ്രകാശനവും,
ഫോറസ്ട്രി ക്ലബ്ബിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറലും
ശ്രീ ഷാൻട്രി ടോം നിർവ്വഹിച്ചു.
തപോവൻ ഹെർബൽ ഗാർഡൻ പരിപാലിച്ച കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുകയുണ്ടായി.ഫോറസ്ട്രി ക്ളബ്ബ് കോഡിനേറ്റർ ശ്രീമതി സ്മിത വർഗ്ഗീസ് സ്വാഗതവും,വൈസ് പ്രിൻസിപ്പൽ ശ്രീമതി ലതാമാത്യു,സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ശ്രീ അരുൺ ജി നായർ എന്നിവർ ആശംസയും,ഫോറസ്ട്രി ക്ളബ്ബ് അംഗമായ അഡ്ന അന്ന സിബി നന്ദിയും പറഞ്ഞു.ഹൃദ്യ എസ് നായർ ആലപിച്ച ശ്രുതിമധുരമായ ഗാനം പരിപാടിക്ക് കൂടുതൽ ആസ്വാദ്യത നൽകി.













































































