ലഖ്‌നൗ ഉയർത്തിയ 166 റണ്‍സ് 19 .1 ഓവറില്‍ ലക്ഷ്യം കണ്ടു. ചെന്നൈയ്ക്ക് വേണ്ടി ശിവം ദുബെ 42 റണ്‍സും രചിൻ രവീന്ദ്ര 37 റണ്‍സും നേടി. അവസാന ഓവറുകളില്‍ മഹേന്ദ്ര സിങ് ധോണിയുടെ വെടിക്കെട്ടും നിർണായകമായി. 11 പന്തില്‍ 25 റണ്‍സാണ് നേടിയത്. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ഷെയ്ഖ് മുഹമ്മദ് 27 റണ്‍സ് നേടി.
നേരത്തെ ചെന്നൈ ബോളർമാർ നന്നായി പന്തെറിഞ്ഞപ്പോള്‍ ലഖ്‌നൗ 166 റണ്‍സില്‍ ഒതുങ്ങി. റിഷഭ് പന്ത് 49 പന്തില്‍ 63 റണ്‍സ് നേടി. നാല് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. മിച്ചല്‍ മാർഷ് 30 റണ്‍സ് നേടി. ബദോനി 22 റണ്‍സും സമദ് 25 റണ്‍സും നേടി. മറ്റാർക്കും തിളങ്ങാനായില്ല