സർവ്വകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം. ഗവർണറുടെ ലീഗൽ അഡ്വൈസർ ഡോ.എസ്. ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്. ഗവർണറെ നേരിട്ട് ബാധിക്കുന്ന കാര്യത്തിൽ ഗവർണർ തീരുമാനം എടുക്കുന്നത് ഔചിത്യം അല്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബുധനാഴ്ചയാണ് നിയമോപദേശം നൽകിയത്. ഡോക്ടർ എസ് ഗോപകുമാരൻ നായർ രാജ്ഭവനിൽ നേരിട്ട് എത്തിയാണ് നിയമോപദേശം കൈമാറിയത്.
