മുളക്കുളം - ചന്തപ്പാലം റോഡിന്റെ ശോചനിയാവസ്ഥയും, പാതി വഴിയിൽ നിർമ്മാണം നിർത്തിയിരിക്കുന്ന കലിങ്കുകൾ അപകടവ്സ്ഥയിലാണ് തുടങ്ങി റോഡുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശനങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് വെള്ളൂർ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്ദ് റിയാസിന് നേരിൽ കണ്ട് നിവേദനം നൽകി. നിർമ്മാണം നിലച്ച റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കുന്നതിന് അനുവദിച്ച ഒരു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ മൈന്റ്ൻസ് വർക്ക് അടിയന്തിരമായി പൂർത്തീകരിക്കാൻ കരാറുകാരനോട് നിർദ്ദേശം നൽകാൻ ചീഫ് എഞ്ചിനിയറോടും, പ്രോജക്ട് ഡയറക്ടറോടും നിർദ്ദേശിച്ചു.വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സോണിക കെ എൻ, എൽ ഡി എഫ് നേതാക്കളായ വി എൻ ബാബു, ആർ രോഹിത്, എ കെ രജിഷ്, സുനിൽ കുമാർ, ലുക്ക് മാത്യു, ലിസിസണ്ണി വി കെ മഹിളാമണി,ആർ നികിതകുമാർ, ജയ അനിൽ, ഷിനി സജു രാധാമണി മോഹനൻ, മിനിശിവൻ,ശ്യാംകുമാർ ഒകെ,സച്ചിൻ കെ എസ്
ടെന്റർ നടപടികൾ പൂർത്തീകരിച്ച വർക്കുകൾ സമയബന്തിതമായി പൂർത്തീകരിക്കാതെ സർക്കാരിനെ പൊതുസമൂഹത്തിൽ കരിവാരിതേക്കാൻ ശ്രമിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് എൽ ഡി എഫ് വെള്ളൂർ പഞ്ചായത്ത് കൺവീനർ ടി വി ബേബി പ്രസ്താവനയിൽ അറിയിച്ചു